എഐഡിഎംകെ പാര്‍ട്ടി ശശികല പക്ഷത്തിന് രണ്ടില ചിഹ്നം ലഭിക്കാന്‍ തിര.കമ്മീഷന് കൈക്കൂലി നൽകാൻ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുകേഷിന്റെ ജീവിതപങ്കാളി മലയാളി നടി ലീന മരിയ പോൾ. ഇരുവരും ഇതിന് മുമ്പും നിരവധി വഞ്ചനാകേസുകളിൽ പ്രതികളാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഈ 27കാരനില്‍ നിന്ന് ഒന്നരക്കോടി രൂപയും ഒരു ബി എം ഡബ്ല്യു കാറും ഒരു മെര്‍സിഡസ് കാറും പിടിച്ചെടുത്തു.
2013ല്‍ ദക്ഷിണേന്ത്യന്‍ നടി ലീന മരിയ പോളിനൊപ്പം അറസ്റ്റിലായ അതേ ചന്ദ്രശേഖര്‍ തന്നെയാണ് സുകേഷ് ചന്ദ്രശേഖേര്‍. ചെന്നൈയിൽ 19 കോടി രൂപയുടെ തട്ടിപ്പുകേസിൽ 2013ൽ ലീനയെയും സുകാഷിനെയും അറസ്റ്റ് ചെയ്തിരുന്നു. കാനറ ബാങ്ക് ഉദ്യോഗസ്ഥരെ വ്യവസായ സ്ഥാപനത്തിന്റെ മറവിൽ കബളിപ്പിച്ച കേസാണിത്. മലയാളത്തിൽ റെഡ് ചില്ലീസ്, ബോളിവുഡിൽ മദ്രാസ് കഫേ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ലീന, വിവിധ പരസ്യങ്ങൾക്കു മോഡലായിട്ടുമുണ്ട്.
2011ല്‍ ലീനയുടെ പരാതിയില്‍ സുകേഷ് അറസ്റ്റിലായിരുന്നു. സിനിമയില്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നായിരുന്നു ലീനയുടെ പരാതി. എന്നാല്‍ ക്രമേണ ഇവരും ഇയാളുടെ തട്ടിപ്പുകളില്‍ പങ്കാളിയായി.