നവമാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കുന്ന യുവതാരങ്ങളിലൊരാളാണ് ഉണ്ണി മുകുന്ദൻ. ആരാധകരുടെ ചോദ്യങ്ങൾക്കും ആശംസകൾക്കും ഒട്ടും മടികൂടാതെ ഉണ്ണി മറുപടി പറയാറുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം ഉണ്ണിയെ പരിഹസിച്ച് ഒരു ആരാധകൻ ഫെയ്സ്ബുക്കിലൂടെ ചോദ്യം ചോദിക്കുകയുണ്ടായി. ‘നിങ്ങള്‍ സിനിമയില്‍ ഉള്ളവര്‍ക്ക് അഭിനയം മാത്രം ചെയ്താല്‍ പോരേ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ‘എന്റെ കാര്യം ഞാന്‍ തീരുമാനിച്ചാല്‍ പോരേ’ എന്നാണ് ഉണ്ണി മുകുന്ദന്‍ മറുപടിയായി നല്‍കിയത്.
കൊച്ചുവേളിയില്‍ സദാചാരപൊലീസിങിനെത്തുടര്‍ന്ന് കൃഷ്ണനുണ്ണി എന്ന യുവാവ് മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് ഉണ്ണി കുറിച്ച പോസ്റ്റിലാണ് ഇങ്ങനെയൊരു അഭിപ്രായവുമായി ആരാധകൻ എത്തിയത്.
പ്രതികരിച്ചിട്ട് കാര്യമില്ല, മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. ഈ അഭിപ്രായത്തിനും ഉണ്ണി മുകുന്ദന്‍ മറുടി നല്‍കി. നിശബ്ദമായിരിക്കുന്നത് സ്വീകരിക്കലാകും എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. സ്വീകരിച്ചാല്‍ എന്നന്നേക്കുമായി ഇതെല്ലാം സഹിക്കേണ്ടി വരും. ശബ്ദമുയര്‍ത്താന്‍ സാഹചര്യം ലഭിക്കുമ്പോൾ അത് ചെയ്യണമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.