ജഗതിസാറിന്റെ അനുഭവത്തിൽ നിന്ന് നമ്മൾ കണ്ടുപഠിക്കണം. ഇൗ ലോകത്ത് ആരും അനിവാര്യരല്ല എന്നാണ് ആ അനുഭവം കാണിച്ച് തരുന്നത്. നമ്മളെല്ലാം നമുക്ക് വളരെ അധികം വില കൽപിക്കുന്നുണ്ട്. പക്ഷേ, നമ്മളില്ലെങ്കിലും ലോകം മുന്നോട്ട് പോകും. ജഗതിസാർ അതുല്യാനയ നടനാണ്. ജഗതിസാറിനെ നമുക്ക് മിസ് ചെയ്യുന്നുണ്ട്, പക്ഷേ, സിനിമാ ലോകത്തിന് അദ്ദേഹമില്ലാതെയും മുന്നോട്ടുപോകാൻ കഴിയും. അല്ലെങ്കിൽ മുന്നോട്ടു പോയേ തീരൂ. ഇതേക്കുറിച്ച് ചിന്തിച്ചാൽ നമ്മുടെ അഹങ്കാരമൊക്കെ കുറെ മാറിക്കിട്ടും.
ആത്മ വിശ്വാസമുള്ള സ്ത്രീകളെ കണ്ടാൽ അത് അഹങ്കാരമായി തോന്നും. അവർ എന്തെങ്കിലും പറഞ്ഞാലും അഹങ്കാരമാണ്. പുരുഷനാണെങ്കിൽ അത് ആത്മവിശ്വാസമായി വ്യാഖ്യാനിക്കപ്പെടും. എനിക്ക് ആളുകളെ വ്യക്തിയായി കാണാൻ കഴിയും. എന്നെയും വ്യക്തിയായി കാണുക. അല്ലാതെ സ്ത്രീയായി കാണാൻ കഴിയില്ല – പാർവതി മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ പറഞ്ഞു.