E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

പൃഥ്വിരാജ് ആരാധകരെ നിങ്ങൾ എന്നെ കൊല്ലരുത്; താപ്സി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

prithvi-taapsee
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

‘പൃഥ്വിരാജ് ആരാധകരെ ദയവ് ചെയ്ത് ഈ സിനിമ കണ്ടുകഴിഞ്ഞ് നിങ്ങൾ എന്നെ കൊല്ലരുത്, ഞാനും നിങ്ങളെപ്പോലെയൊരു പൃഥ്വിരാജ് ആരാധികയാണ്.’ പറയുന്നത് ബോളിവുഡ് നടി താപ്സി പൊന്നുവാണ്. പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ ബോളിവുഡ് ചിത്രമാണ് നാം ശബാന. ചിത്രത്തില്‍ വില്ലൻ വേഷത്തിലാണ് പൃഥ്വി എത്തുന്നത്. അധോലോക നായകനായ ടോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുക താപ്‌സി പന്നുവാണ് ശബാന എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. താപ്സിയും പൃഥ്വിയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥകൂടിയാണ് സിനിമ.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി പൃഥ്വിയും താപ്സിയും ദുബായിയിൽ എത്തിയിരുന്നു. ഇതിനിടെയാണ് പൃഥ്വിയെ പ്രശംസിച്ച് താപ്സി തന്നെ രംഗത്തെത്തിയത്. ശബാനയും സൂപ്പർസ്റ്റാർ വില്ലനും എന്നാണ് പൃഥ്വിയെ കണ്ട ശേഷം താപ്സി ഫെയ്സ്ബുക്കിൽ കുറിച്ചത്.

ബോളിവുഡ് ചിത്രം 'നാം ഷബാന' യിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ടോണിയായി മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ ദുബായിൽ തിളങ്ങിയെന്ന് പറയാം. മലയാളികളടക്കമുള്ള ഇന്ത്യക്കാരോടൊപ്പം സ്വദേശികളും താരത്തെ കാണാൻ തടിച്ചുകൂടി. 

ഏറ്റവും പുതിയ ഹിന്ദി ചിത്രമായ നാം ഷബാനയുടെ പ്രചാരണാർഥമാണ് നായിക തപ്സി പന്നു, നിർമാതാവ് നീരജ് പാണ്ഡെ, നടൻ മനോജ് ബാജ്പേ എന്നിവരോടൊപ്പം പൃഥ്വി ദുബായിലെത്തിയത്. 2015-ല്‍ പുറത്തിറങ്ങിയ ബേബി എന്ന ഹിന്ദി ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ഷബാന പറയുന്നത്. ആക്‌ഷന്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ അനുപം ഖേര്‍, ഡാനി ഡെന്‍സോങ്പാ, എല്ലി അവ്‌രാം, മധുരിമ തുളി എന്നിവര്‍ക്കൊപ്പം അക്ഷയ് കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അയ്യ ആയിരുന്നു പൃഥ്വിയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം. പിന്നീട് ഔറംഗസേബ് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നാൽ രണ്ട് ചിത്രങ്ങളും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ​ഒരു സിനിമയുടെ ജയ പരാജയം​ ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണെന്നും വിജയങ്ങളിൽ അമിതമായി സന്തോഷിക്കുകയോ, പരാജയത്തിൽ ദുഃഖിക്കുകയോ ചെയ്യാറില്ലെന്നും പൃഥ്വി പറഞ്ഞു. നാം ഷബാന സ്ത്രീ പ്രധാന കഥാപാത്രമായ ചിത്രമാണ്. 

തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് െചയ്യുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :