ഇടവേളയ്ക്ക് ശേഷം കാവ്യ മാധവൻ തിരിച്ചെത്തുന്നു. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയരംഗത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു കാവ്യ. എന്നാൽ നടിയായി അല്ല ഗായികയായണ് കാവ്യ സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്.
'ഹദിയ' എന്ന ചിത്രത്തിലാണ് കാവ്യ പാടുന്നത്. ഉണ്ണി പ്രണവം ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇതിനുമുമ്പ് ചില ആൽബങ്ങളിൽ കാവ്യ പാടിയിട്ടുണ്ട്. ഒരു ആൽബം കാവ്യ പുറത്തിറക്കിയിട്ടുണ്ട്.