വിനോദ സഞ്ചാരികള്‍ക്ക് അത്യാകര്‍ഷകമായ യാത്രാ പദ്ധതികളുമായി സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ ടൂര്‍ കാര്‍ണിവല്‍. സംസ്ഥാനത്തെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ സോമന് ലെഷര്‍ ടൂറിന്റെ പുതിയ യാത്രാ പദ്ധതി ചലച്ചിത്ര താരം രഞ്ജി പണിക്കര്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു.
ഒരു ലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് ഒരു അമേരിക്കന്‍ യാത്ര,ഒരു ലക്ഷത്തി പത്തൊമ്പതിനായിരം രൂപ മുടക്കിയാല്‍ യൂറോപ്പിലൂടെയും കറങ്ങി വരാം. ഇത്തരം ആകര്‍ഷകമായ യാത്രാ പാക്കേജുകളുമായാണ് കൊച്ചി ആസ്ഥാനമായ സോമന്‍സ് ലെഷര്‍ ടൂര്‍സ് ടൂര്‍ കാര്‍ണിവല്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ യാത്രയുടെ ടിക്കറ്റ് ഏറ്റുവാങ്ങി തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍ ടൂര്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു.
സോമന്‍സ് ലെഷര്‍ ടൂര്‍ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ടൂര്‍ കാര്‍ണിവല്‍ പദ്ധതി. ജനുവരി ആറു മുതല്‍ എട്ടുവരെ യാത്ര ബുക്ക് ചെയ്യുന്നവര്ക്കാരും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അമ്പതോളം വിദേശ രാജ്യങ്ങളിലേക്കുളള യാത്രാ സൗകര്യമാണ് സോമാന്സ് ലെഷര്‍ ടൂര്‍ വിഭാവനം ചെയ്യുന്നത്.