എച്ച് എംഡി ഗ്ലോബല്‍ എന്ന പുതിയ കമ്പനിയിലൂടെ വീണ്ടുമെത്തുന്ന നോക്കിയയുടെ ആദ്യഫോണായ നോക്കിയ 6 എല്ലാ റെക്കോര്ർഡുകളും തകര്‍ത്ത് ചൈനയില്‍ ചരിത്രം കുറിച്ചതിനു പിന്നാലെ കൂടുതല്‍ മികച്ച ഫ്ലാഗ്ഷിപ് ഫോണുമായി കമ്പനി വീണ്ടുമെത്തുന്നു. ഈ മാസം അവസാനം ബാഴ്സലോനയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അനാവരണം ചെയ്യുന്ന ഫോണിന് നോക്കിയ പി വൺ എന്നാണ് പേര്.
ആൻഡ്രോയ്ഡ് 7.0 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിന് ഏകദേശം 50,000 രൂപയോളം വില വരുമെന്നാണ് സൂചന. 128 ജിബി, 256 ജിബി ഇന്റേണൽ മെമ്മറിയോടെ എത്തുന്ന ഫോണിന് 6 ജിബി റാം ശേഷിയുണ്ടാവും. സ്നാപ്ഡ്രാഗൻ 835 പ്രൊസെസ്സർ, 5.3 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലേ, ഗൊറില്ല ഗ്ലാസ്, 22.6 മെഗാപിക്സൽ റിയർ ക്യാമറ, 3500 മില്ലി ആംപിയർ ബാറ്ററി തുടങ്ങിയവയൊക്കെയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്.
സാംസങ് ഗ്യാലക്സി എസ്8, എൽജി ജി6 തുടങ്ങിയ പ്രീമിയം ഫോണുകളും മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിക്കപ്പെടും.