നോക്കിയയെ ജനകീയമാക്കിയ 3310 ഹാൻഡ്സെറ്റ് തിരിച്ചെത്തി. എച്ച്എംഡി ഗ്ലോബൽ കമ്പനിയുടെ പുതിയ നോക്കിയ 3310 ഫോണുകൾ ഇന്നലെ വിപണിയിലിറക്കി. ജൂലായോടെ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തും. 4000 രൂപയ്ക്കു താഴെയാകും ഇന്ത്യൻ വിപണിയിലെ വില.
തുടർച്ചയായി 22 മണിക്കൂർ സംസാരിക്കാൻ തക്ക ബാറ്ററി ശേഷിയുള്ള ഫോണിൽ ഒരു മാസം വരെ ചാർജ് നിലനിൽക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. നോക്കിയയുടെ ഏറെ ജനകീയമായ സ്നേക് ഗെയിമും ഈ ഹാൻഡ്സെറ്റുകളിലുണ്ട്. നാലു കളർ വേരിയന്റുകളിലാണു ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്. ഡ്യുവൽ സിം ഫോണിൽ കളർ ഡിസ്പ്ലേ പുതിയ ഫോണിന്റെ പ്രത്യേകതയാണ്. 2എംപി ക്യാമറയും മൈക്രോ എസ്ഡി കാർഡും മറ്റു പ്രത്യകതകൾ.
ബാഴ്സലോണയിൽ ഇന്നലെ നടന്ന ചടങ്ങിലാണു ഫോണുകൾ പുറത്തിറക്കിയത്. നോക്കിയ 3, നോക്കിയ 5 ആൻഡ്രോയ്ഡ് ഫോണുകളും ചടങ്ങിൽ നോക്കിയ പ്രഖ്യാപിച്ചു.