E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഇനി ധൈര്യമായി ഫെയ്സ്ബുക്ക് ഉപയോഗിക്കാം, ഫോണിനെ കൊല്ലില്ല!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fb-messenger
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷൻ ഫെയ്സ്ബുക്ക് മെസഞ്ചർ ആന്‍ഡ്രോയിഡിലായാലും ഐഒഎസിലായാലും ബാറ്ററി ഉപയോഗത്തിന്റെ കാര്യത്തില്‍ ഭീകരമാണ്‌. ഫോണിൽ ചാര്‍ജ് ഫുള്‍ ആയി നില്‍ക്കുന്നത് കാണുന്നത് മാത്രമേ ഓര്‍മയുണ്ടാവുകൂ, എഫ്ബി മെസഞ്ചർ ഉപയോഗിച്ച് കഴിഞ്ഞാല്‍ ചാര്‍ജൊക്കെ എങ്ങോട്ടാണ് പോവുന്നതെന്ന് ഒരു പിടിയും കിട്ടില്ല. ഇതിനെതിരെ നിരവധി പരാതികളും ഉയർന്നിരുന്നു. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയെന്ന് ഫെയ്സ്ബുക്ക് തന്നെ അറിയിച്ചിരിക്കുന്നു.

ഫെയ്സ്ബുക്ക് ആപ്പ് ഉപയോഗിക്കുന്ന ഓരോ മിനിറ്റിലും ഒരു ശതമാനം ബാറ്ററി ചാര്‍ജ് കുറഞ്ഞു കൊണ്ടിരിക്കുന്നുവെന്ന് ട്വിറ്ററില്‍ ചില ഉപഭോക്താക്കള്‍ കുറിച്ചിരുന്നു. ഇങ്ങനെയുള്ള ഒരു ചോദ്യത്തിന് മറുപടി ആയാണ് എഫ്ബി മെസഞ്ചര്‍ തലവനായ ഡേവിഡ് മാർക്കസ് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് ഉത്തരം നല്‍കിയത്. അപ്‌ഡേറ്റ് ലഭിക്കണമെങ്കില്‍ മെസഞ്ചര്‍ റീസ്റ്റാര്‍ട്ട് ചെയ്യുകയേ വേണ്ടൂ എന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നു.

ഇത് ശരിവച്ചുകൊണ്ട് റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ബാറ്ററി പെട്ടെന്ന് തീര്‍ന്നു പോവുന്ന പ്രശ്‌നം മാറിയെന്നു കുറച്ചു പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ ബാറ്ററി പെട്ടെന്ന് തീര്‍ന്നു പോകുന്നില്ലെന്ന് കാണിച്ച് ഒരാള്‍ സ്‌ക്രീന്‍ഷോട്ടും ഷെയര്‍ ചെയ്തിട്ടുണ്ട് ട്വിറ്ററില്‍.

കഴിഞ്ഞ മാസം മെസഞ്ചര്‍ ആപ്പില്‍ ഫെയ്സ്ബുക്ക് ചില പരിഷ്‌കാരങ്ങള്‍ നടത്തിയിരുന്നു. ക്യാമറയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പുതിയ ഡിസൈനില്‍ 3ഡി മാസ്ക്സ്, ടെക്സറ്റ് ആർട്ട്‌വർക്കുകൾ എന്നിവയും ഉള്‍പ്പെടുത്തി. ഗ്രൂപ്പ് വിഡിയോ കോള്‍ സംവിധാനവും പുതുതായി ചേര്‍ത്ത ഫീച്ചറുകളില്‍ ഉൾപ്പെടും.

ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവരുടെ എക്കാലത്തേയും വലിയ പരാതിയായിരുന്നു എളുപ്പത്തിൽ തീർന്നു പോകുന്ന ബാറ്ററിയും, വേഗതക്കുറവും. എന്നാൽ ഈ പ്രശ്നങ്ങളിലെ യഥാർത്ഥ വില്ലൻ ഫെയ്സ്ബുക്കാണെന്നാണ് ചിലർ നേരത്തെ കണ്ടെത്തിയിരുന്നത്. ആൻഡ്രോയ്ഡ് ഫോണുകളിലെ ഫെയ്സ്ബുക്ക് ആപ്പിനൊപ്പം ഫെയ്സ്ബുക്ക് മെസഞ്ചർ ആപ്ലിക്കേഷനും ഫോണിന്റെ കാര്യക്ഷമത കുറയ്ക്കുന്നുവെന്നാണ് കണ്ടെത്തിയിരുന്നത്. ഫോണിലെ ഈ രണ്ട് അപ്പുകളും ഒഴിവാക്കിയാൽ 20 ശതമാനം വരെ ബാറ്ററി ബാക്കപ്പ് വർധിപ്പിക്കാൻ കഴിയും.

ഫെയ്സ്ബുക്കിന്റെ ആൻഡ്രോയിഡ് ആപ്പ് മതിയായ റിസർച്ച് ആൻഡ് ഡവലപ്പുമെന്റിനു വിധേയമാക്കാൻ ഫെയ്സ്ബുക്ക് മുതിരാത്തതാണ് ഇത്തരത്തിൽ പോരായ്മകളുള്ള ഒരു ആപ്പിനു പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. ആൻഡ്രോയിഡ് ഫോണിന്റെ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ചു ബാറ്ററി ചോർത്തിക്കളയുന്നതിനൊപ്പം ഫോണിന്റെ വേഗത 15 ശതമാനം വരെ ഫെയ്സ്ബുക്കിന്റെ ഈ അപ്പുകൾ കുറയ്ക്കുന്നതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :