കേരളത്തിന് പുറമെ തമിഴ്നാട്ടിലും നെറ്റ്‌വർക്ക് വ്യാപിക്കാന്‍ പേടിഎം

pay-tm-chennai-t
SHARE

കേരളത്തിന് പുറമെ തമിഴ്നാട്ടിലും നെറ്റ്്വര്‍ക്ക് വ്യാപിക്കാന്‍ പേടിഎം. ഈ വര്‍ഷം അഞ്ച് ലക്ഷത്തിലധികം വ്യാപാരികളുമായി കൈകോര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. തമിഴ്നാടിന്‍റെ ഉള്‍ഗ്രാമങ്ങളിലേക്ക്  സേവനം കൂടുതല്‍  വ്യാപിപ്പിക്കും. 

ക്യൂ ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള പേമെന്‍റ് സംവിധാനമാണ് പേടിഎം വിപുലപ്പെടുത്തുന്നത്. ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉപഭോക്താക്കള്‍ക്ക് ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്ത് പണമിടപാടുകള്‍ നടത്താം. സേവനം സൗജന്യമാണ്. ചെന്നൈ, മധുര, കോയമ്പത്തൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് പുറമേ ഉള്‍ഗ്രാമങ്ങളിലേക്കും സേവനമെത്തിക്കുക  എന്നതാണ് ലക്ഷ്യം. പേടിഎമ്മിന് മൂന്ന് ലക്ഷം വ്യാപാരികളാണ് നിലവില്‍ തമിഴ്നാട്ടിലുള്ളത്. അ‍ഞ്ഞൂറു കോടിരൂപ മുതല്‍മുടക്കി ഉപഭോക്താക്കള്‍ക്കായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

2009ലാണ് ഓണ്‍ലൈന്‍ പേമെന്‍റ് ആപ്പായ പേടിഎം സേവനം ആരംഭിച്ചത്. തമിഴ്നാട്ടില്‍ ചെറുതും വലുതുമായ ഭക്ഷണശാലകളാണ് കൂടുതലായും പേടിഎം ഉപയോഗിക്കുന്നത്.

MORE IN BUSINESS
SHOW MORE