കര്‍ഷക ഉല്‍പാദനസംഘങ്ങള്‍ക്ക് വായ്പ നിയന്ത്രണം നീക്കണമെന്ന് മുഖ്യമന്ത്രി

Thumb Image
SHARE

കര്‍ഷക ഉല്‍പാദനസംഘങ്ങള്‍ക്ക് വായ്പനല്‍കുന്നതിനുള്ള നിയന്ത്രണം നീക്കണമെന്ന് നബാര്‍ഡിനോട് മുഖ്യമന്ത്രി. നിശ്ചിതകാലം പ്രവര്‍ത്തിച്ച സംഘങ്ങള്‍ക്കേ വായ്പ നല്‍കൂ എന്ന നിബന്ധന ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് പ്രാഥമിക സഹകരണസംഘങ്ങള്‍വഴി നബാര്‍ഡ് ഇടപെടല്‍നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

നബാര്‍ഡ് സംഘടിപ്പിച്ച സെമിനാറിലാണ് ചിലകാര്യങ്ങള്‍തിരുത്തണമെന്ന ആമുഖത്തോടെ മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍മുന്നോട്ടുവച്ചത്. കര്‍ഷക ഉല്‍പാദനസംഘങ്ങള്‍ക്ക് അവര്‍സമാഹരിച്ച മൂലധനം മാത്രം പോര, വായ്പയും ആവശ്യമാണ്. ഇതിനായി നബാര്‍ഡ് മാനദണ്ഡങ്ങള്‍മാറ്റണം. പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിന് കൂടുതല്‍സംഭരണ-ശീതീകരണ കേന്ദ്രങ്ങള്‍വേണം. അതിന് പ്രാഥമികസഹകരണ സംഘങ്ങള്‍ക്ക് നബാര്‍ഡ് പിന്തുണ നല്‍കണം. 

സംസ്ഥാനത്തെ വായ്പകളുടെ വിതരണം സംബന്ധിച്ച നബാര്‍ഡിന്റെ ഫോക്കസ് പേപ്പര്‍ചടങ്ങില്‍മുഖ്യമന്ത്രി പുറത്തിറക്കി. അടുത്ത സാമ്പത്തികവര്‍ഷം കാര്‍ഷികമേഖലയിലെ വായ്പയില്‍11 ശതമാനത്തിലേറെ വര്‍ധനയുണ്ടാകാമെന്നാണ് ഫോക്കസ് പേപ്പറില്‍പറയുന്നത്. 64874 കോടിരൂപയുടെ കാര്‍ഷികവായ്പയ്ക്കുള്ള സാധ്യതയാണ് നബാര്‍ഡ് കാണുന്നത്. ഇതുള്‍പ്പടെ 137257 കോടിരൂപയുടെ മുന്‍ഗണനാ വായ്പകള്‍അടുത്ത സാമ്പത്തികവര്‍ഷം വിതരണം ചെയ്യുന്നതിന് സാധ്യതയുണ്ടെന്ന് നബാര്‍ഡ് കണക്കുകൂട്ടുന്നു. 

MORE IN BUSINESS
SHOW MORE