ടെക്കിലയെ ബക്കാ‍ഡി വാങ്ങുന്നു; മലയാളി സിഇഓയുടെ നീക്കം..!

becardiNEW
SHARE

മുന്തിയ ഇനം വിദേശമദ്യമായ ടെക്കിലയെ ബക്കാ‍ഡി വാങ്ങുന്നു. അഞ്ഞൂറ് കോടി ഡോളറിനാണ് ടെക്കിലയുടെ ഉല്‍പാദകരായ പേട്രണ്‍ സ്പിരിറ്റ്സിനെ ബക്കാ‍ഡി ലിമിറ്റഡ് ഏറ്റെടുക്കുന്നത്. ഇതോടെ വിപണി മൂല്യത്തില്‍ അമേരിക്കയിലെ മദ്യ നിര്‍മാതാക്കളില്‍ രണ്ടാം സ്ഥാനത്താകും ബക്കാഡി.

മലയാളിയായ മഹേഷ് മാധവന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായശേഷം ബക്കാഡി നടത്തുന്ന ഏറ്റവും വലിയ ഇടപാടാണ് ടെക്കില ഏറ്റെടുക്കല്‍. 156 വര്‍ഷങ്ങള്‍ക്കുമുന്‍പ് ക്യൂബയിലാണ് ബക്കാര്‍ഡിയുടെ ജനനം. കണ്ണൂര്‍ സ്വദേശിയായ മഹേഷ് മാധവന്‍ കഴിഞ്ഞ ഒക്ടോബറിലാണ് ബക്കാഡിയുടെ തലപ്പത്തെത്തുന്നത്. 

MORE IN BUSINESS
SHOW MORE