തൊഴില്‍ മേഖലകളില്‍ ശമ്പളവര്‍ധന പത്തുശതമാനം വരെ

Thumb Image
SHARE

ഇക്കൊല്ലം രാജ്യത്ത് വിവിധ തൊഴില്‍ മേഖലകളില്‍ ശമ്പളവര്‍ധന പത്തുശതമാനം വരെയെന്ന് വിലയിരുത്തല്‍. വളരുന്ന കമ്പനികളിലും സ്റ്റാര്‍ട്ടപ്പുകളിലുമാണ് വര്‍ധന കൂടുതല്‍. ഐടി മേഖലയില്‍ അധികം പ്രതീക്ഷ വേണ്ടെന്നും മാനവേശേഷി വിദഗ്ധര്‍ പറയുന്നു 

ഇൗ വര്‍ഷം ഇന്ത്യന്‍ വ്യാപാരമേഖലയില്‍ വന്‍ വളര്‍ച്ചക്ക് വേദിയൊരുങ്ങുന്നതിനൊപ്പം, ഉദ്യോഗസ്ഥര്‍ക്കും സാമ്പത്തിക വര്‍ഷം ഗുണകരമാകുമെന്നാണ് കണ്ടത്തല്‍. മുന്‍ വര്‍ഷങ്ങളില്‍ അഞ്ചു മുതല്‍ ഏഴു ശതമാനം വരെയായിരുന്നു ശമ്പളവര്‍ധനവിന്റെ ശരാശരി നിരക്കെങ്കില്‍ ഇക്കൊല്ലം ഇത് എട്ടു മുതല്‍ പത്ത് ശതമാനം വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ - കൊമേഴ്സിനും, വിദ്യാഭ്യാസ മേഖലയിലെയും ആരോഗ്യ മേഖലയിലെയും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കാര്യമായ വളര്‍ച്ചയുണ്ടാകും. ശമ്പള വര്‍ധനവ് തൊഴില്‍ മേഖലയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായതിനാല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് കൂടുതല്‍ പ്രതീക്ഷ വയ്ക്കാം. സ്ഥാപനങ്ങള്‍ളുടെ അവിഭാജ്യ ഘടകമായിത്തീരുന്നവര്‍ക്കും ഏറെ പ്രതീക്ഷിക്കാമെന്ന് കെല്ലി Sസര്‍വീസസ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ബി.എന്‍.തമ്മയ്യ പറഞ്ഞു. 

അതേസമയം ഫ്രീലാന്‍സേഴ്‍സിന് അനുകൂലമായ സാഹചര്യമാണ് രാജ്യത്ത്. ഒരു വര്‍ഷം ശരാശരി ഇരുപത് ലക്ഷം രൂപവരെയാണ് ഇന്ത്യന്‍ ഫ്രീലാന്‍സേര്‍സിന്റെ വരുമാനം. മൊബൈല്‍ ഡെവലപ്മെന്റ്, ഡിസൈനിംഗ് മേഖല, ഇന്റര്‍നെറ്റ് റിസേര്‍ച്ച് തുടങ്ങിയ മേഖലകളാണ് ഫ്രീലാന്‍സ്ര്‍സിന് ഏറ്റവുമധികം സാധ്യത. 

MORE IN BUSINESS
SHOW MORE