മോട്ടോർ വാഹന നിയമത്തിലെ ഭേദഗതിക്കെതിരെ വാഹന ഉടമകളും തൊഴിലാളികളും

Thumb Image
SHARE

റോഡ് അപകടങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കുന്നതടക്കമുള്ള മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതിക്കെതിരെ വാഹന ഉടമകളും തൊഴിലാളികളും സംയുക്ത സമരത്തിന്. ഭേദഗതിക്കെതിെര സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമര്‍ദ്ദം െചലുത്തണമെന്നും മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ആവശ്യപ്പെടുന്നു

നിയമഭേദഗതിയിലെ തൊഴിലാളികളെയും വാഹന ഉടമകളെയും ഒരു പോലെ ആശങ്കപ്പെടുത്തുന്ന വ്യവസ്ഥകള്‍ ഇതൊക്കെയാണ്. മോട്ടോര്‍ വാഹനവകുപ്പ് തന്നെ ഇല്ലാതാകും. ഒാട്ടോ ടാക്സി സര്‍വ്വീസുകള്‍ പ്രൈവറ്റ് ബസ്സ് ടൂറിസ്റ്റ് ഗ്യാേരജ് ചരക്ക് കടത്ത് മേഖല സ്പെയര്‍ പാര്‍ട്സ് നിര്‍മ്മാണം തുടങ്ങി വാഹന ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാം കുത്തകവല്‍ക്കരിക്കപ്പെടും. തൊഴിലാളി ക്ഷാമം രൂക്ഷമാകും.ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ബില്ലില്‍ കാര്യമായ മാറ്റം വരുത്തണമെന്നാണ് വാഹന ഉടമകളും തൊഴിലാളികളും ഉള്‍പ്പെടുന്ന സംരക്ഷണ സമിതി 

വാഹന അപകടങ്ങളില്‍ പിഴ വര്‍ധിപ്പിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും തൊഴിലാളി യൂണിയനുകള്‍ പറയുന്നു.ബിഎംഎസ് സമരത്തിനൊപ്പമില്ല.ബില്ല് അവതരിപ്പിക്കുന്ന ദിവസം രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്കിനാഹ്വാനം ചെയ്യാനും യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്.

MORE IN BUSINESS
SHOW MORE