ഞെട്ടിക്കാൻ വൈഫൈ ദാബ; 20 രൂപയ്ക്ക് 1 ജിബി

wifi-dabba
SHARE

ടെലികോം മേഖലയിൽ ഉപഭോക്താക്കളെയും സേവനദാതാക്കളെയും ഓഫറുകൾ പ്രഖ്യാപിച്ച് ഞെട്ടിക്കാൻ ജിയോ കഴിഞ്ഞേ മറ്റും ആരുമുളളു. ജിയോയുടെ മുന്നേറ്റത്തിൽ വീണു പോയവരിൽ ടെലികോം മേഖലയിലെ അതികായൻമാരെ വരെ പെടും. എന്നാല്‍ ജിയോയ്ക്ക് പോലും വെല്ലുവിളിയാകുന്ന ഒരു ആശയമാണ് ബെംഗളുരുവിലെ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 

വൈഫൈ ദാബ’ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ജിയോയുടെ വെല്ലുവിളി അതീജീവിച്ച് വിപണി പിടിക്കാൻ കച്ചകെട്ടിയിറിങ്ങിരിക്കുന്നത്. വെറും രണ്ട് രൂപയ്ക്കാണ് 100 എംബി ഡാറ്റ നല്‍കുന്നത്.കൂടാതെ 10 രൂപയ്ക്ക് 500 എംബി ഡാറ്റ, 20 രൂപയ്ക്ക് ഒരു ജിബി ഡാറ്റ എന്നിങ്ങനെയാണ് വൈഫൈ ദാബയുടെ ഇന്റര്‍നെറ്റ് പ്ലാനുകള്‍.

ശുഭേന്ദു ശര്‍മ്മ, കരണ്‍ ലക്ഷ്മണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത്. വളരെ ചെറിയവിലയില്‍ കൂടിയ അളവില്‍ അതിവേഗ ഡാറ്റ നല്‍കുകയെന്നതാണ് വൈഫൈ ദാബെയുടെ ലക്ഷ്യം. ഒരു ദിവസത്തെ കാലാവധി മാത്രമാണ് ഓഫറുകള്‍ക്കു ലഭിക്കുക. 19 രൂപയക്ക് പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ജിയോ 100 എബിയും 52 രൂപയക്ക് 1.05 ജിബി ഡാറ്റാ കൊടുക്കുന്നിടത്താണ് വൈഫൈ ദാബെയുടെ മാജിക്. 

മറ്റു കമ്പനികളുടെ പ്രീപെയ്ഡ് ഓഫറുകൾ വൈഫൈ ദാബയേക്കാൾ വളരെ വില കൂടുതലാണ്. മാർക്കറ്റിങ്ങിലും പുതുവഴികൾ തേടുകയാണ് ഈ പുത്തൻ കമ്പനി. ബെംഗളുരുവിലെ ചായക്കടകള്‍, ബേക്കറികള്‍ പോലുള്ള ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന ടോക്കനുകള്‍ ഉപയോഗിച്ചാണ് വൈഫൈ ദാബ ഡാറ്റ നല്‍കുന്നത്.

 ഫൈബര്‍ ഓപ്റ്റിക് കേബിളുകള്‍ വഴി ബന്ധിപ്പിച്ച വൈഫൈ റൂട്ടറുകള്‍ വഴി പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെ ഇന്റർനെറ്റ് സേവനം എത്തിക്കുന്നു. 100 മുതൽ 200 മീറ്റർ ചുറ്റളവിൽ 50 എംബിപിഎസ് ആണ് വേഗത. ഏഴുദിവസത്തിനുളളിൽ കളക്ഷൻ കിട്ടുമെന്നുളളതും മെച്ചമാണ്. 

പുത്തൻ രീതിയിലുളള നെറ്റ് വർക്കാണ് തങ്ങളുടെ നെറ്റ് വർക്കെന്ന് കമ്പനി അവകാശപ്പെടുന്നു.ബെംഗളുരു നഗരത്തില്‍ ആരെയും ഞെട്ടിക്കും വിധം ചിലവ് കുറഞ്ഞ വൈഫൈ സേവനം നല്‍കാന്‍ പോവുകയാണ് ഞങ്ങള്‍. സര്‍ക്കാര്‍ പോലും അത് ചെയ്യില്ല, വന്‍കിട കമ്പനികള്‍ക്ക് അതിനുള്ള അനുവാദമില്ല. പക്ഷെ അത് ഞങ്ങള്‍ നിങ്ങളിലേക്കെത്തിക്കുകയാണ്– കമ്പനി അവകാശപ്പെടുന്നു.

ഇന്റർനെറ്റുമായി സ്മാർട് ഫോണിനെ ബന്ധിപ്പിക്കാനും എളുപ്പമാണ്. മൊബൈൽ മ്പർ നൽകിയതിനു ശേഷം ഒരു ഒടിപി വെരിഫിക്കേഷനുണ്ടാവും അത് നല്‍കിയാല്‍ ഇന്റര്‍നെറ്റുമായി സ്മാര്‍ട്‌ഫോണ്‍ ബന്ധിപ്പിക്കാം. 350 റൂട്ടറുകള്‍ ഇതിനോടകം കമ്പനി ബെംഗളുരുവിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. 1800 ഓളം പേര്‍ കണക്ഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭരകനായ ശുഭേന്ദു ശര്‍മ്മ അവകാശപ്പെടുന്നു. 

MORE IN BUSINESS
SHOW MORE