നോട്ടുനിരോധനത്തിന്റെ നേട്ടങ്ങൾ എന്തൊക്കെ ?

Thumb Image
SHARE

പ്രഖ്യാപിത ലക്ഷ്യങ്ങൾ പലതും നേടുന്നതിൽ പരാജയപ്പെട്ടെങ്കിലും കൂടുതൽ പേരെ നികുതിവലയിലെത്തിക്കാൻ നോട്ടുനിരോധനത്തിനായെന്ന് കണക്കുകൾ. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണ്ടായ വിലക്കുറവും നേട്ടമായി. നോട്ടുനിരോധനവും  കള്ളപ്പണത്തിനെതിരെ സ്വീകരിച്ച നടപടികളും സംശുദ്ധ സമ്പദ് വ്യവസ്ഥയിലേക്കുള്ള യാത്രയിൽ സഹായകമാകുമെന്നും ഒരുവിഭാഗം സാമ്പത്തികവിദഗ്ധർ വിലയിരുത്തുന്നു

ഈ സാമ്പത്തികവർഷം ആദായനികുതി റിട്ടേൺ നൽകുന്നവരുടെ എണ്ണത്തിലും നികുതിപിരിവിലുമുണ്ടായ മുന്നേറ്റത്തിന് കാരണം നോട്ടുനിരോധനമാണെന്നാണ് അവകാശവാദം. ഓഗസ്റ്റ് അഞ്ചുവരെയുള്ള കണക്കനുസരിച്ച് ആദായനികുതി റിട്ടേണുകൾ 25% വർധിച്ചു. മുൻകൂർ ആദായനികുതി പിരിവിൽ 41 ശതമാനം വർധനയാണുണ്ടായി. ഏപ്രിൽ-ജൂലൈ കാലയളവിൽ റിട്ടേൺ ഫയൽ ചെയ്തവരുടെ എണ്ണം 25 ശതമാനവും പ്രത്യക്ഷനികുതിപിരിവ് 19 ശതമാനവും കൂടി. ബാങ്ക് നിക്ഷേപം കുത്തനെ ഉയർന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ വിലതാഴ്ന്നു. മ്യൂച്വൽ ഫണ്ട് നിക്ഷേപം കൂടിയെന്നും ഇൻഷ്വറൻസ് കമ്പനികളുടെ പ്രീമിയം അടവ് ഇരട്ടിയായെന്നും റിസർവ് ബാങ്ക് പഠനങ്ങൾ പറയുന്നു.

രാജ്യവ്യാപകമായി നടന്ന റെയ്ഡിൽ 300ലേറെ ബെനാമി വസ്തു ഇടപാടുകൾ കണ്ടെത്തി. ഒരു കോടിരൂപയ്ക്ക് മുകളിൽ മൂല്യമുള്ള 14000 വസ്തു ഇടപാടുകൾ നടത്തിയവർ ഇതുവരെ ആദായനികുതി റിട്ടേൺ നൽകാത്തവരാണെന്ന് കണ്ടെത്തി. 99 ശതമാനത്തോളം നിരോധിച്ച നോട്ടുകൾ ബാങ്കിൽ തിരികെയെത്തിയെങ്കിലും 13 ലക്ഷത്തോളം അക്കൗണ്ട് ഉടമകളുടെ വരുമാനവും നിക്ഷേപിച്ച തുകയുമായി പൊരുത്തപ്പെടുന്നില്ല. ഇതിലൊക്കെ അന്വേഷണവും നടപടികളും നടക്കുകയാണ്. ഒരുലക്ഷത്തിലേറെ കടലാസ് കമ്പനികളുടെ റജിസ്ട്രേഷൻ റദ്ദാക്കി. കേരളം പോലെയുള്ള സംസ്ഥാനങ്ങളിലെങ്കിലും ഡിജിറ്റൽ പണമിടപാടുകൾ വൻതോതിൽ ഉയർന്നു. എന്നാൽ നോട്ടുനിരോധിക്കാതെ തന്നെ ഇതൊക്കെ നടത്താമായിരുന്നില്ലേ എന്നും ചോദ്യമുയരുന്നുണ്ട്.

MORE IN BUSINESS
SHOW MORE