ജി.എസ്.ടിയിലെ അപാകതകൾക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ

Thumb Image
SHARE

ജി.എസ്.ടിയിലെ അപാകതകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധിക്കുന്നു. പ്രശ്നങ്ങൾ പരിഹരിച്ചില്ലങ്കിൽ നികുതി നിഷേധ സമരം തുടങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസറുദീൻ പറഞ്ഞു. 

ആയിരക്കണക്കിന് വ്യാപാരികൾ പങ്കെടുത്ത സെക്രട്ടറിയേറ്റ് മാർച്ചോടെയാണ് വ്യാപാരികളുടെ പ്രതിഷേധം തുടങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള വ്യാപാരികൾ മാർച്ചിൽ പങ്കെടുത്തു. ഇതിനൊപ്പം സംസ്ഥാനത്തെമ്പാടും വ്യാപാരി വ്യവസായിഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള കടകൾ‍ അടച്ചിട്ടിരിക്കുകയാണ്. ജി.എസ്.ടി നടപ്പാക്കി മാസങ്ങളായിട്ടും അപാകതകൾ പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടുന്നില്ലെന്നും ജി.എസ്.ടി പിൻവലിക്കണമെന്നുമാണ് പ്രധാന ആവശ്യം. 

വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടകളെ ബാധിക്കുന്ന വാടക കുടിയാൻ നിയമം പരിഷ്കരിക്കണമെന്നും റോ‍ഡ് വികസനത്തിന് കടകളൊഴിപ്പിക്കുമ്പോൾ തൊഴിലാളികൾക്കടക്കം നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്നും തുടങ്ങി വിവിധ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. അർധരാത്രിവരെയാണ് സമരം. എന്നാൽ ഒരുവിഭാഗം വ്യാപാരികൾ വിട്ടുനിൽക്കുകയാണ്. 

MORE IN KERALA
SHOW MORE