E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഭക്ഷണ വില കുറഞ്ഞില്ല, തട്ടിപ്പ് കൂടി; ജിഎസ്ടിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Goa Food
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജിഎസ്ടി രാജ്യത്തു നടപ്പിലായതിനുശേഷം ഹോട്ടൽ ഭക്ഷണത്തിനു തീപിടിച്ചിരിക്കുകയാണ്. ബിൽ കുത്തനെ ഉയർന്നു. സർക്കാർ ഇടപെട്ടതിനെത്തുടർന്ന്, ലഭിക്കുന്ന ഇൻപുട് ടാക്സ് ഉപഭോക്താക്കൾക്കു കൈമാറാമെന്നു ഹോട്ടലുടമകളുടെ സംഘടന സമ്മതിച്ചു. ഇതോടെ ശീതീകരിച്ച റസ്റ്ററന്റിലെ നികുതി 18 ശതമാനത്തിൽനിന്ന് 10 ശതമാനവും മറ്റിടങ്ങളിൽ 12 ശതമാനത്തിൽനിന്ന് ഏഴുശതമാനവും ആകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, വില കുറഞ്ഞില്ലെന്നാണു വർധിക്കുന്ന പരാതികൾ സൂചിപ്പിക്കുന്നത്.

ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്ത ഹോട്ടലുകൾക്ക് ജിഎസ്ടി ഈടാക്കാൻ കഴിയില്ലെന്നിരിക്കെ തട്ടിപ്പുകളും വ്യാപകമാണ്. ഏതൊക്കെ ഹോട്ടലുകൾക്കാണ് ജിഎസ്ടി ഈടാക്കാൻ കഴിയുന്നത്? ഹോട്ടലുകളിൽ എത്ര ശതമാനമാണ് ജിഎസ്ടി? പരിശോധിക്കാം:

∙ ജിഎസ്ടി നിരക്കിനെക്കുറിച്ച് അറിയാമോ?

എസി ഇല്ലാത്ത റസ്റ്ററന്റ്–12% എസി ഇല്ലാത്ത റസ്റ്ററന്റ് (മദ്യം വിളമ്പിയാൽ)–18% എസി റസ്റ്ററന്റ്–18% എസി റസ്റ്ററന്റ്(മദ്യം വിളമ്പിയാൽ)–18% എസിയും നോൺഎസിയും ഇടകലടർന്നത്–18% ഫൈവ് സ്റ്റാർ–28%

∙ ബിൽ ഉറപ്പായും പരിശോധിക്കണം

ബില്ലിൽ വ്യാപാരിയുടെ ജിഎസ്ടി റജിസ്ട്രേഷൻ നമ്പർ (GST IN) ഉണ്ടോയെന്നു പരിശോധിക്കുക. വ്യാപാരം സംബന്ധിച്ച കാര്യങ്ങൾ അധികൃതർ പരിശോധിക്കുന്നത് ജിഎസ്ടി നമ്പർ ഉപയോഗിച്ചാണ്. ഇതില്ലെങ്കിൽ ബിൽ വ്യാജനാകാം. അല്ലെങ്കിൽ റജിസ്ട്രേഷനിൽനിന്ന് ഒഴിവാക്കപ്പെട്ട ചെറുകിട വ്യാപാരിയാകാം.

∙ ജിഎസ്ടി നമ്പർ എങ്ങനെ സത്യമാണെന്നുറപ്പാക്കും?

www.gst.gov.in സൈറ്റിൽ ഈ നമ്പർ സെർച്ച് ചെയ്ത് ഉള്ളതാണോ അല്ലയോ എന്നറിയാം.

∙ എന്താണ് GST IN?

ഗുഡ്സ് ആന്റ് സർവീസ് ടാക്സ് ഐഡന്റിഫിക്കേഷൻ നമ്പർ ആണ് GSTIN. എല്ലാ നികുതിദായകർക്കും പാൻ അധിഷ്ഠിത ജിസ്ടി ടാക്സ് പേയർ ഐഡെന്റിഫിക്കേഷൻ നമ്പർ ഉണ്ടാകും. ഇതിന് 15 അക്കം. ആദ്യ രണ്ട് ഡിജിറ്റ് 2011ലെ സെൻസസ് അനുസരിച്ചുള്ള സംസ്ഥാനത്തെ കോഡാണ്. കേരളത്തിന്റേത് 32.

അടുത്ത പത്ത് ഡിജിറ്റ് പാൻ നമ്പരാണ്. പതിമൂന്നാം അക്കം അതേ പാൻ നമ്പറിൽ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണമാണ് സൂചിപ്പിക്കുന്നത്. പതിനാലാം അക്കം ഏപ്പോഴും Z ആയിരിക്കും. പതിനഞ്ചാം അക്കം പിഴവുകൾ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നു.

∙ ജിഎസ്ടി ബില്ലിൽ എന്തൊക്കെ ഉണ്ടാകണം?

സ്ഥാപനത്തിന്റെ പേരും വിലാസവും ജിഎസ്ടി ബില്ലിൽ നിർബന്ധമാണ്.

ബിൽ – ഇൻവോയിസ് നമ്പർ: ബില്ലിന്റെ ക്രമ നമ്പരാണിത്. രണ്ടു ബില്ലിൽ ഒരേ നമ്പർ വന്നാൽ വ്യാജനാണെന്ന് ഉറപ്പിക്കാം.

വാങ്ങിയ ഉൽപന്നങ്ങളുടെ പേര് ബില്ലിൽ ഉണ്ടായിരിക്കണം.

വാങ്ങിയ സാധനത്തിന്റെ അളവോ തൂക്കമോ ബില്ലിൽ രേഖപ്പെടുത്തിയിരിക്കണം.

∙ എന്താണ് സിജിഎസ്ടി – എസ്ജിഎസ്ടി?

സംസ്ഥാനത്തിനുള്ളിൽ നടക്കുന്ന വ്യാപാരത്തിനു കേന്ദ്രം ചുമത്തുന്ന നികുതിയാണ് സിജിഎസ്ടി. സംസ്ഥാനം ചുമത്തുന്ന നികുതി എസ്ജിഎസ്ടി