എവിടെ ജീവിക്കുന്നു എന്നതിലല്ല ഈ നിമിഷം എങ്ങനെ ജീവിക്കുന്നുവെന്നതിലാണ് കാര്യമെന്ന് നടി സണ്ണി ലിയോണ്‍. കൊച്ചിയിലെത്തിയ സണ്ണി ലിയോണ്‍ മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മനസ്സുതുറന്നത്.
തിരക്കുകള്‍ക്കിടയിലാണ് സണ്ണി കൊച്ചിയിലേക്ക് പറന്നിറങ്ങിയത്. തിരക്കുപിടിച്ച ജീവിതം ഒപ്പം യു.എസ്സിന്റെയും കാനഡയുടെയും ഇന്ത്യയുടെയും പൗരത്വങ്ങള്‍. ഭാവി എവിടെ ഭദ്രമാക്കാനാണ് ഇഷ്ടമെന്ന ചോദ്യത്തിനാണ് ഈ നിമിഷം ജീവിച്ചുതീര്‍ക്കാനാണ് തനിക്ക് ആഗ്രഹമെന്ന് സണ്ണി പറഞ്ഞത്.
കൊച്ചിയിലെ ഫോണ്‍ ഫോര്‍ യു സ്റ്റോറിന്റെ ഉദ്ഘാടനത്തിനെത്തിയ സണ്ണിക്കായി ആയിക്കണക്കിന് ആരാധകരാണ് കാത്തുനിന്നത്.