ഇരുപത് ലക്ഷത്തിനുമേൽ വാർഷിക വിറ്റുവരവുള്ള എല്ലാ മരുന്നു നിർമാതാക്കളും വ്യാപാരികളും ജിഎസ്ടി റജിസ്ട്രേഷൻ എടുക്കണമെന്നു വാണിജ്യ നികുതി കമ്മിഷണർ അറിയിച്ചു. ഉപാധികളുടെ അടിസ്ഥാനത്തിൽ 75 ലക്ഷം രൂപ വരെ വിറ്റുവരവുള്ള വ്യാപാരികൾക്കു കോംപോസിഷൻ സ്കീം തിരഞ്ഞെടുക്കാം.
ഇതിനായി മരുന്നു നിർമാതാക്കൾ മൊത്തം വിറ്റുവരവിന്റെ രണ്ടു ശതമാനവും വ്യാപാരികൾ ഒരുശതമാനവും അടയ്ക്കണം. കോംപോസിഷൻ സ്കീം തിരഞ്ഞെടുക്കുന്നവർക്കു ജനങ്ങളിൽ നിന്നു നികുതി പിരിക്കുന്നതിനോ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുന്നതിനോ സാധിക്കുകയില്ലെന്നു ചരക്ക് സേവന നികുതി വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞമാസം 30 വരെ സ്റ്റോക്ക് ചെയ്ത സാധനങ്ങൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കും. ഇതിനായി ഓൺലൈൻ ഡിക്ലറേഷൻ സമർപ്പിക്കണം. വിവരങ്ങൾക്ക് www.keralataxes.gov.in