വാട്സാപ്പിൽനിന്ന് കൂടുതൽ വിശേഷങ്ങൾ. 128 എംബിയിൽ കുറവായ ഏതുതരം ഫയലും ഷെയർ ചെയ്യാനുള്ള സൗകര്യം ഉടനെ ഉണ്ടാകും. നിലവിൽ ഫൊട്ടോകൾ, ഓഡിയോകൾ, വിഡിയോ ഫയലുകൾ, പിഡിഎഫ് ഫയലുകൾ എന്നിയാണ് വാട്സാപ്പിൽ ഷെയർ ചെയ്യാവുന്നത്. ഇതിനുള്ള അപ്ഡേറ്റുകൾ പരീക്ഷണ ഘട്ടത്തിലാണ്.
തിരഞ്ഞെടുക്കപ്പെട്ട ചെറിയ എണ്ണം ഉപയോക്താക്കളുടെ ഗ്രൂപ്പിലാണിത്. മുഴുവൻ ഉപയോക്താക്കളിലേക്കും എത്താൻ ഏറെ വൈകില്ല. സ്വന്തം സെർവർ ലോഡ് കൂടി തകരാറാകുമെന്നു പേടിയുള്ളതുകൊണ്ടാണ് ഫയൽ സൈസ് 128 എംബിയിൽ ഒതുക്കുന്നത്. കൂടുതൽ പറ്റാത്തതുകൊണ്ടല്ല.