സാംസങ് പുറത്തിറക്കുന്ന ഏറ്റവും പുതിയ ടെലിവിഷനാണ് ടെക് ടോക്കിൽ പരിചയപ്പെടുത്തുന്നത്. എസ്.യു.എച്ച്.ഡി. അഥവാ സൂപ്പര്‍ അള്‍ട്രാ ഹൈ ഡെഫനിഷന്‍ എന്നാണ് പുതിയ ടെക്നോളജിക്ക് സാംസങ് പേരിട്ടിരിക്കുന്നത്. ടെലിവിഷനുകളിലെ ഏറ്റവും പുതിയ ടെക്നോളജികള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുന്നതില് സാംസങ് എന്നും മുന്നിലാണ്. എല്‍സിഡി, എല്‍ഇഡി, എച്ച് ഡി, ഒ.എല്‍·.ഇ.ഡി എന്നിങ്ങനെ പോകുന്നു സാംസങ് അവതരിപ്പിച്ചിട്ടുള്ള ടെക്നോളജികള്‍. അവയെ എല്ലാം മാറ്റിനിര്‍ത്തിയാണ് എസ്.യു.എച്ച്.ഡിയുമായി സാംസങ് എത്തുന്നത്.
മികച്ച ദൃശ്യവിസ്മയമാണ് ഈ ടിവി നല്‍കുന്നത്. സാംസങിന്റെ വണ്‍ കണക്ട് ബോക്സാണ് ടി.വിയുടെ ഒരു പ്രത്യേകത. ടി.വിയിേലക്ക് ആവശ്യമായ എല്ലാ കണക്ഷനുകളും ഒറ്റ ബോക്സില്‍ ലഭ്യമാകും. എച്ച്ഡിഎംഐ, യുഎസ്ബി, വിഡിയോ, ഓഡിയോ ആന്റിന, നെറ്റ് കണക്ഷനായി പ്രത്യേക പോര്‍ട്ട് തുടങ്ങിയവ ഈ ബോക്സിലുണ്ട്. ടി.വിയുടെ റിമോര്‍ട്ടും എറെ പ്രത്യേകതകളുള്ളതാണ്. സാംസങിന്റെ സ്മാര്‍ട് ഹബ് സൗകര്യം ടിവിയില്‍ ലഭ്യമായിരിക്കും. പ്രത്യേക അപ്പുകള്‍ക്കായി അഞ്ച് ജിബി ഓണ്‍ബോര്‍ഡ് മെമ്മറി പ്രത്യേകം ലഭ്യമാണ്. െഗയിമുകള് മറ്റും കളിക്കാനായി ഒക്ടാകോര്‍ പ്രോസസറാണ് ടിവിയിലുള്ളത്.
ഓരോ സെഗ്മന്റിനും വ്യത്യസ്ത മോഡുകള്‍ ടിവിയിലുണ്ട്. സ്പോര്‍ട്സ്, സിനിമ, ഗെയിംസ് എന്നിവ ഉദാഹരണങ്ങള്‍. ഏറ്റവും മികച്ച ദൃശ്യവിസ്മയം വീട്ടിലെ മുറിയിലെത്തിക്കണമെങ്കില് അഞ്ചുലക്ഷത്തോളം രൂപയാണ് ചെലവാകുക.