E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

വീട്ടുജോലികൾക്കിടയിലും മികച്ച വരുമാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aneeta-issac
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓഹരിയിൽ മികച്ച നേട്ടം കിട്ടും എന്ന് വിദഗ്ധർ എപ്പോഴും പറയുന്നുണ്ടെങ്കിലും നിക്ഷേപകർക്കു വിശ്വാസം വരുന്നില്ല. ഈ പശ്ചാത്തലത്തിൽ ഓഹരിയിൽ നിക്ഷേപിച്ചു മികച്ച നേട്ടം കൊയ്യുന്നതെങ്ങനെയെന്ന് പാലക്കാട് നിന്നുള്ള അൻപത്തിമൂന്ന് വയസുകാരിയായ വീട്ടമ്മ അനീറ്റ ഐസക് പറയുന്നു...

വരുമാനമാർഗമെന്നനിലയിൽ ചെറിയ രീതിയിൽ തുടങ്ങി. ആകർഷകനേട്ടം കിട്ടിയതോടെ നിക്ഷേപം വർധിപ്പിച്ചു. ഇപ്പോൾ ട്രേഡിങ് വഴിയും വരുമാനം വർധിപ്പിക്കുന്നു. 9.15 മുതൽ 3.30 വരെ സമയമുണ്ട്. അതനുസരിച്ച് പ്ലാൻ ചെയ്യും. 25 രൂപയുടെ ഓഹരി 28– 30 വരെ ഉയരുമെന്നു പ്രതീക്ഷയുണ്ടെങ്കിൽ 28 രൂപയ്ക്ക് വിൽക്കാൻ ഓർഡർ ഇട്ട് ആവശ്യങ്ങൾക്കു പോകാം. നിശ്ചിത വില എത്തുമ്പോൾ വിൽപന സ്വയം നടക്കും. 

വരുമാനമാർഗമായി തുടങ്ങി 

പല ബിസിനസ്സുകളും ആലോചിച്ചു. തുടങ്ങാൻ മൂലധനം മെഷിനറി , ജീവനക്കാർ എല്ലാം വേണം. കഠിനാധ്വാനം ചെയ്താലും വിജയിക്കും എന്ന ഉറപ്പുമില്ല. അപ്പോഴാണ് ഓഹരിയെക്കുറിച്ച് അറിഞ്ഞത്. 10 രൂപയ്ക്കും തുടങ്ങാമെന്ന സമ്പാദ്യത്തിലെ ലേഖനം പ്രചോദനമായി. അങ്ങനെ മൂന്നു വർഷം മുൻപ് നിക്ഷേപം തുടങ്ങി. 

എസ്ഐപി 

ഫെഡറൽ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ഐബി എന്നിവയുടെ ഓരോ ഓഹരി ഓരോ ആഴ്ചയും വാങ്ങുന്ന (എസ്ഐപി) രീതി ആരംഭിച്ചു. ഒരു വർഷമായപ്പോൾ മോശമല്ലാത്ത പോർട്ഫോളിയോ സ്വന്തമായി. നല്ലൊരു തുക ബോണസും കിട്ടി. അതോടെ ഓഹരികളുടെ എണ്ണം കൂട്ടി. 

ജിയോജിത്തിൽനിന്ന് എസ്ഐപിക്കുള്ള അവാർഡും തേടിയെത്തി. ഭർത്താവ് ഐസക് ജി സക്കറിയയുടെ പിന്തുണയും മാർഗനിർദേശങ്ങളുമാണ് വിജയത്തിനു കാരണം.

നല്ലൊരു ഓഹരി തിരഞ്ഞെടുത്താൽ ആയിരമോ രണ്ടായിരമോ വാങ്ങും. എന്നിട്ട് വില കൂടുമ്പോൾ പകുതി വിറ്റ് ലാഭം എടുക്കും. വില കുറയുമ്പോൾ വീണ്ടും വാങ്ങും. ഇങ്ങനെ മൊത്തം വാങ്ങിയ വില കുറയ്ക്കുന്നു. ഇത് ലാഭം കൂട്ടും. നഷ്ടം കുറയ്ക്കാനുമാകും. ഫെഡറൽ ബാങ്ക് 1:1 അനുപാതത്തിൽ ബോണസ് നൽകിയപ്പോൾ തീയതിക്കുശേഷം കൈവശമുണ്ടായിരുന്നതു മുഴുവനും വിറ്റു. നല്ല ലാഭം കിട്ടി. താമസിയാതെ വിറ്റ അത്ര തന്നെ ബോണസ്സായി അക്കൗണ്ടിൽ വന്നു. 

പുതുനിക്ഷേപകരോട് 

ബാങ്ക് എഫ്ഡിയിൽ 6–7 ശതമാനമേ കിട്ടൂ. അതിനാൽ ഓഹരിയിൽ നിക്ഷേപിക്കുക. വാങ്ങിയാൽ നിത്യേന നിരീക്ഷിക്കണം. വില താരതമ്യം ചെയ്യണം. സാമ്പത്തിക പ്രസിദ്ധീകരണങ്ങളും ഇൻറർനെറ്റും ബിസിനസ് ചാനലുകളും അതിനു സഹായകമാണ്. 25 രൂപ ഒറ്റയടിക്ക് 40 –50 ആകും എന്നു കരുതരുത്. 

ഡേ ട്രേഡിങ്

ഈയിടെ ഡേ ട്രേഡിങ്ങും തുടങ്ങി. വില 50 രൂപയാണെങ്കിൽ 1000 ഓഹരി വാങ്ങും. 52–53 രൂപയായാൽ വിൽക്കും. 2,000– 3,000 രൂപ ലാഭം. കുറഞ്ഞാൽ അന്നു വിൽക്കില്ല. കാത്തിരിക്കും. റിസ്ക്കുണ്ട്. നല്ല ഓഹരികളിലേ ഇടപാടു നടത്തൂ. ജിയോജിത്തിന്റെ സെൽഫി പ്ലാറ്റ്ഫോം മൊബൈലിൽ കിട്ടും. പണത്തിന് അത്യാവശ്യം വന്നപ്പോൾ നഷ്ടത്തിൽ വിൽക്കേണ്ടി വന്നിട്ടുണ്ട്. ഇനി നല്ല നേട്ടം പ്രതീക്ഷിക്കുന്ന ഓഹരി– ആക്സിസ് ബാങ്ക്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :