E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഇനി എന്ത് ബിസിനസ്? – ഇതാ ഒരു വഴികാട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

new-business-sudheer-babu
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന് ആഗ്രഹമുള്ളവരാണ് നമ്മളിൽ പലരും. എന്നും ചെയ്യുന്ന ജോലിയുടെ വിരസതയിൽ നിന്ന് മാറി അവനവന്റെ ബോസ് ആകാൻ ആഗ്രഹിക്കാത്ത ആളുകൾ ചുരുക്കം. അത്തരക്കാർക്കായി പ്രശസ്ത ബിസിനസ് കൺസൾട്ടന്റ്  സുധീർ ബാബു എഴുതിയ പുസ്തകം ശ്രദ്ധേയമാകുന്നു. നഷ്ടത്തിലായ ബിസിനസുകളെ കുറഞ്ഞ കാലം കൊണ്ട് ലാഭത്തിലെത്തിക്കാൻ മാർഗനിർദേശങ്ങൾ നൽകുകയാണ് സുധീർബാബു. ഇതിനകം സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കമ്പനികളുടെ കൺസൾട്ടന്റായി പ്രവർത്തിച്ചതിലൂടെ ലഭിച്ച അനുഭവ പരിചയത്തിലൂടെയാണ് സുധീർ ‘വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം എന്ന പുസ്തം’ ഒരുക്കിയത്. സ്റ്റാർട്അപ് ആരംഭിക്കാൻ ആലോചിക്കുന്നവർക്കും നിലവിൽ നടത്തുന്നവർക്കും ഒരു മാർഗ നിർദേശം കൂടിയാകും ഈ പുസ്തകം. കേരളത്തിലെ ബിസിനസ് സാഹചര്യങ്ങളെക്കുറിച്ചും ബിസിനസ് തുടങ്ങാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം വിശദീകരിക്കുകയാണ് സുധീർ ബാബു. 


∙ വളരെ കുറച്ച് പേർക്ക് മാത്രം ബിസിനസ് വിജയം കാരണം?

വളരെ കുറച്ച് പേർക്ക് മാത്രമെ നമ്മുടെ ഇടയിൽ നിന്ന് ബിസിനസ് വിജയം  കണ്ടത്താറുള്ളു അതൊരു വസ്തുതയാണ്. കാരണം നമ്മുടെ നിലവിലുള്ള  സമ്പദ്‌വ്യവസ്‌ഥയെ കുറിച്ചുള്ള അജ്ഞതയാണ് ഇതിന് പ്രധാന കാരണം. എന്ത് തുടങ്ങിയാൽ വിജയിക്കും എന്നത് തുടക്കാർക്ക് മുമ്പിലെ പ്രധാന ചോദ്യമാണ്. ഈ മേഖലയിലേക്ക് കടന്നു വരുമ്പോൾ ചെയ്യാൻ പോകുന്ന ബിസിനസുകളെ കുറിച്ച് സമഗ്രപഠനം ആവശ്യമാണ്.


∙ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച്?

കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമായും മദ്യവ്യവസായത്തിൽ അധിഷ്ഠിതമാണ്. ഇപ്പോൾ നമുക്ക് ഇവിടെ നിലവിൽ ഉള്ള വ്യവസായ സംരംഭങ്ങൾ ഒരു പരിധി വരെ നെഗറ്റീവ് ബിസിനസുകളാണ്. പ്രധാനമായും മദ്യവ്യവസായം. അതിൽ നിന്നുള്ള നികുതിയിൽ നിന്നാണ് ഗവൺമെ‌ന്റിന്റെ നിത്യവരുമാനം കണ്ടെത്തുന്നത്. അതു പൂർണ്ണമായും മാറേണ്ടതുണ്ട് പോസറ്റീവ് ബിസിനസുകൾ കണ്ടെത്തിയാൽ മാത്രമെ നല്ല സംരംഭങ്ങൾ ഉണ്ടാകു. 


∙ ബിസിനസുകൾ തിരഞ്ഞെടുക്കുമ്പോൾ?
ബിസിനസുകൾ തിരഞ്ഞെടുക്കുമ്പോൾ കൃത്യതയും സൂക്ഷമതയും അനിവാര്യ ഘടകമാണ്. ഒരാൾ പുതിയ സംരംഭത്തിലേക്ക് കടക്കുമ്പോൾ അയാളുടെ അഭിരുചിയും പാഷനും പൂർണ്ണമായി തന്നെ കണക്കിലെടുക്കേണ്ടതുണ്ട്. ഇതിനുമുമ്പുള്ള അത്തരം സംരംഭങ്ങളെ കുറിച്ച് വായിക്കാനും മനസിലാക്കാനും ഉള്ള ആർജവം പുതിയ സംരംഭകൻ പുലർത്തേണ്ടതുണ്ട്.  ബിസിനസുകൾക്ക് പലതരം പിന്തുണകളും വായ്പകളും മറ്റും ലഭ്യമാണ്. അത് പൂർണമായും ക്യത്യതയോടെ മനസിലാക്കണം. നമ്മുടെ സമ്പത്ത് വ്യവസ്ഥയെ കുറിച്ചും നിലവിലെ സാമൂഹിക–ഘടനയെക്കുറിച്ചും കൃത്യമായ ധാരണ പുലർത്തി മാത്രം ബിസിനസുകൾ തുടങ്ങുക.


∙ സ്ത്രീകളും ബിസിനസ് സാധ്യതകളും?
പുരുഷനെ പോലെ തന്നെ സ്ത്രീകൾക്കും ബിസിനസ് മേഖല ഒളിച്ച് വച്ചിരിക്കുന്ന അനന്തമായ സാധ്യതകളാണ്. നമ്മുടെ സാമൂഹിക ചൂറ്റുപാടുകളിൽ നിന്നുകൊണ്ട് സ്ത്രീ പുരുഷ ഭേദമന്യേ സംരംഭങ്ങള്‍ തുടങ്ങാം. അതിനൊരു തടസവുമില്ല. ഇച്ഛാശക്തിയും കഴിവും ഒന്നുകൊണ്ട് മാത്രം വിജയിച്ച നിരവധി സ്ത്രീ സംരംഭകർ നമുക്ക് ചുറ്റുമുണ്ടല്ലോ. കൂടാതെ നിരവധി സാമ്പത്തിക സഹായങ്ങൾ സ്ത്രീകൾക്ക് ലഭ്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര അത്തരം ഒരു പദ്ധതിയാണ്. സിഡ്ക്കോ പോലുള്ള ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകൾ നിരവധി സഹായങ്ങൾ വനിതാ സംരംഭകർക്ക്  നൽകി വരുന്നു.

∙ കേരളത്തിനെ പുറത്തെ ബിസിനസ് സാധ്യതകൾ?
ലോകത്തെവിടെയും നമ്മുക്ക് ചുറ്റുമുള്ള സംരംഭ സാധ്യതകൾ തുല്യമാണ്. അതു കണ്ടെത്തുക മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം.  ബിസിനസുകളെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതിയാണ് ആദ്യം മാറേണ്ടത്.

∙ സർക്കാരുകളുടെ സ്വാധീനം?
മാറി മാറി വരുന്ന സർക്കാരുകൾ നമ്മുടെ സമ്പത്ത് വ്യവസ്ഥയെയും സംരംഭങ്ങളെയും ബാധിക്കാറുണ്ട്. അവരുടെ നയ രൂപ‍ീകരണങ്ങൾ പലതും വലിയ ഇംപാക്ടുകൾ ബിസിനസുകൾക്ക് ഉണ്ടാകാറുണ്ട്. സമഗ്രമായ പഠനവും  അതിനനുസരിച്ച് നയ രൂപീകരണവും സർക്കാരുകളുടെ ഭാഗത്ത് നിന്ന് ആവശ്യമാണ്. കൂടാതെ സംരംഭങ്ങളെക്കുറിച്ചും അതിന്റെ അനന്തസാധ്യതകളെക്കുറിച്ചും  ധനസഹായങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നത് സർക്കാരിന്റെ കടമയാണ്.

∙ പുതിയ സംരംഭകരോട് എന്താണ് പറയാനുള്ളത്?
ഇന്നത്തെ സാഹചര്യത്തിൽ നിലവിൽ ഉള്ള മിക്ക സ്റ്റാർട്ടപ്പ് കമ്പനികളും 90% പരാജയമാണ്. 10% മാത്രമെ ഉദ്ദേശിച്ച വിജയത്തില്‍ എത്തിയിട്ടുള്ളു. വ്യക്തമായ പഠനവും പ്ളാനിങ്ങും സംരംഭങ്ങൾക്ക് ആവശ്യമാണ്. വ്യക്തമായ രൂപരേഖ എത് ചെറിയ സംരംഭമാണങ്കിലും നമുക്ക് വേണം. ഏത് തരം മൂലധനം ഉപയോഗിക്കണം, ചെലവ്, ബഡ്ജറ്റ് എന്നിവയെ കുറിച്ച് ധാരണ ഉണ്ടാകണം.  ഇത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമെ ബിസിനസുകളിലേക്ക് ഇറങ്ങാവൂ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :