moolamattom-death-2

TAGS

ഇടുക്കി മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ടുപേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ കെ എസ് ബിജു, പി സന്തോഷ് കുമാർ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ മൂലമറ്റം പവർഹൗസിൽ നിന്ന് വെള്ളം പുഴയിൽ വന്നുചേരുന്ന ത്രിവേണി സംഗമത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഇവർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ മൂന്നു കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി. ബിജുവിനെയും സന്തോഷ് കുമാറിനെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി .