കൊച്ചി സ്മാര്‍ട് സിറ്റിയിലേക്ക് കൂടുതല്‍ കമ്പനികള്‍ ഉടന്‍ എത്തുമെന്ന് ദുബായ് ഹോള്‍ഡിങ് ചീഫ് റിയല്‍ എസ്റ്റേറ്റ് ഓഫിസര്‍ ഖാലിദ് അല്‍ മാലിക്ക്. എണസ്റ്റ് ആന്‍ഡ് യങ്ങുമായി ഉടന്‍ കരാര്‍ ഒപ്പിടും.പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഖാലിദ് അല്‍ മാലിക്ക് പറഞ്ഞു.
അതേസമയം കൊച്ചി സ്മാർട് സിറ്റിയിൽ 200 കോടി രൂപ ചെലവിൽ രണ്ടാമത്തെ ഐ.ടി കെട്ടിടം നിർമിക്കും. സ്മാർട് സിറ്റിയിലേക്ക് പുതിയ കമ്പനികളെ കൊണ്ടുവരുന്നതു സംബന്ധിച്ച് പഠനം നടത്താനും ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനം.