ഡല്‍ഹിയില്‍ മലയാളി നഴ്സിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശി പി.പി.രജീഷ് ആണ് അറസ്റ്റിലായത്.
കണ്ണൂര്‍ സ്വദേശിനി അനിത ജോസഫിനെ വ്യാഴാഴ്ചയാണ് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിതയുടെ അമ്മ നല്കിയ പരാതിയിലാണ് അറസ്റ്റ്
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) സ്റ്റാഫ് നഴ്സ് ആയിരുന്നു ആലക്കോട് ഉദയഗിരി ശാന്തിപുരം ചവരംപ്ലാക്കൽ അനിത. പത്തു വർഷമായി എയിംസിലെ ഉദ്യോഗസ്ഥയാണ്. മാതാപിതാക്കളായ ജോസിനും ലിസിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ദേവ്ളി ദേവ് അപ്പാർട്മെന്റ് ജി-എട്ടിലായിരുന്നു താമസം.