ഇന്ന് ദീപാവലി. തിന്മയ്ക്ക് മേല്‍ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉല്‍സവം. ദീപം കൊളുത്തി, മധുരത്തിനൊപ്പം ആനന്ദം പങ്കിട്ട് രാജ്യം ഇന്ന് ദീപാവലി കൊണ്ടാടും.
ദീപാവലിയെക്കുറിച്ചുള്ള െഎതിഹ്യങ്ങളില് പലകഥകളുണ്ട്. 14 വര്‍ഷത്തെ വനവാസത്തിന് ശേഷം അയോധ്യയിലെത്തുന്ന ശ്രീരാമന്റെ വരവിന്റെ ആഘോഷമാണ് ദീപാവലിയെന്നും ശ്രീകൃഷ്ണന് നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്ന് മറ്റൊരു പക്ഷം. കഥകള്‍ക്കപ്പുറം ഒരു ജനതയെ ഒറ്റ കുടക്കീഴിലെത്തിക്കുന്ന നന്മയുടെ വെളിച്ചം പരത്തുന്ന ഉല്‍സവം തന്നെയാണ് ദീപാവലി.
മണ്‍ചിരാതില്‍ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും ദീപങ്ങളുടെ നിറച്ചാര്ത്തൊരുങ്ങുന്ന ദിനം. ഉത്തരേന്ത്യയില്‍ പുതുവസ്ത്രവും മെഹന്തിയും മധുരവും ദീപാവലിക്ക് പകിട്ടേകുന്നു. തിന്മയ്ക്ക് മേല്‍ നല്മ വിജയം വരിക്കുെമന്നതിന്റെ ആയിരംപ്രഭ വിളിച്ചോതുന്നു ഒരോ ദീപാവലിയും.