സോളര്‍ കേസിലെ ജുഡീ·ഷ്യല് കമ്മിഷന് റിപ്പോര്‍ട്ടിനെച്ചൊല്ലി പൊലീസിലും അസ്വസ്ഥത. അന്വേഷണത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും തനിക്കാണെന്ന് ചൂണ്ടിക്കാണിച്ച് ഡി.ജി.പി എ. ഹേമചന്ദ്രന് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്ത് നല്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതിന് പിന്നാലെയാണ് ഹേമചന്ദ്രന് ഇരുവര്‍ക്കും കത്ത് നല്‍കിയത്. പ്രത്യേക അന്വേഷണസംഘത്തലവന്‍ എന്ന നിലയില്‍ ഉത്തരവാദിത്തം തനിക്കാണെന്നും സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ജി.ശിവരാജന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെ അന്വേഷണ സംഘത്തിലെ അംഗങ്ങളെ നിലവിലെ പദവികളില്‍ നിന്ന് മാറ്റുകയും തുടരന്വേഷണത്തിനുശേഷം നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഹേമചന്ദ്രന്റെ കത്ത്.
Advertisement