സോളർ കേസിൽ നേതാക്കൾ പരസ്യ പ്രതികരണം നടത്തുന്നതിന് എ ഐ സി സി വിലക്കേർപ്പെടുത്തി. കമ്മീഷൻ റിപ്പോർട്ട് പൂർണമായും പുറത്ത് വന്നിട്ട് മതി പരസ്യ പ്രതികരണം. അതേ സമയം വിഷയ ചർച്ച ചെയ്യുന്നതിനായി കേരള നേതാക്കളെ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. രമേശ് ചെന്നിത്തല , ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ എംഎം ഹസൻ, വി.ഡി. സതീശൻ, എന്നിവരെയാണ് വിളിപ്പിച്ചത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകൾ വാസനിക്, എ.കെ ആൻറണി എന്നിവരും നാളെ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും.സംസ്ഥാന സർക്കാർ നടപടിയെ ഏത് രീതിയിൽ നേരിടണം എന്ന് നാളെ നടക്കുന്ന യോഗത്തിൽ തീരുമാനമെടുക്കും.