മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തന അവലോകനം രണ്ടാം ദിവസവും തുടരും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ആറുപേരുടെ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തിയിരുന്നു. മറ്റുള്ള മന്ത്രിമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ പത്തു മുതൽ സെക്രട്ടേറിയറ്റിലെ ഒാഫീസിലാണ് അവലോകനയോഗം. ചീഫ് സെക്രട്ടറിയും വകുപ്പ് മേധാവികളും പങ്കെടുക്കും.ഫയൽ നീക്കം വേഗത്തിലാക്കാനും ഉദ്യോഗസ്ഥർ പ്രവർത്തിസമയം മുഴുവൻ സീറ്റിലുണ്ടാകാനും ഇന്നലത്തെ യോഗത്തിൽ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Advertisement