മതപരിവര്‍ത്തന വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് നീതിപൂര്‍വകമായ വിധി പ്രതീക്ഷിക്കുന്നുവെന്ന് മതംമാറി സിറിയയിലേക്ക് കടന്ന നിമിഷയുടെ അമ്മ ബിന്ദു. അന്വേഷണ ഏജന്‍സികളില്‍ നിന്ന് നീതി കിട്ടാത്തതിനാലാണ് താന്‍ കോടതിയെ സമീപിച്ചത്. മതംമാറ്റത്തെ അല്ല താന്‍ എതിര്‍ക്കുന്നത്, അതിനുപിന്നിലെ ഗൂഢശ്രമങ്ങളാണ് പുറത്ത് വരേണ്ടത്. കോടതി മാതാപിതാക്കളുടെ ആശങ്ക കാണുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement