ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ കണ്ണൂർ ജില്ലയിലെ പര്യടനം ഇന്നവസാനിക്കും. പാനൂർമുതൽ കൂത്തുപറമ്പ് വരെയാണ് പദയാത്ര സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രി അർജുൻ മെഗ്്വാൾ പദയാത്രയിൽ പങ്കെടുക്കും. വൈകുന്നേരം കൂത്തുപറമ്പിൽ നടക്കുന്ന പൊതുയോഗത്തിൽ ഇദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. സിപിഎം കേന്ദ്രത്തിലൂടെ നടക്കുന്ന പദയാത്രയായതിനാൽ കനത്തസുരക്ഷയാണ് ഈ മേഖലയിൽ പൊലീസ് ഒരുക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിൽമാത്രമാണ് ബിജെപി നാല് ദിവസം നീളുന്ന പദയാത്ര സംഘടിപ്പിച്ചത്. മറ്റ് ജില്ലകളിൽ ഓരോദിവസംവീതം യാത്ര നടത്തിയശേഷം പതിനേഴാംതീയതിയാണ് ജനരക്ഷായാത്ര തിരുവനന്തപുരത്ത് അവസാനിക്കുന്നത്.
Advertisement