നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഉച്ചയ്ക്ക് 12നാണ് യോഗം. ദിലീപിനെ വീണ്ടും സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ചചെയ്യും. വൈകിട്ട് മൂന്നിന് സംഘടനാഭാരവാഹികൾ വാർത്താസമ്മേളനം നടത്തും. നേരത്തെ ദിലീപ് അറസ്റ്റിലായതോടെ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. നിലവിൽ ആന്റണി പെരുമ്പാവൂരാണ് സംഘടനയുടെ പ്രസിഡന്റ്.
Advertisement