ശ്രീനഗര്‍ വിമാനത്താവളത്തിനടുത്തുള്ള ബിഎസ്എഫ് ക്യാംപ് ആക്രമിച്ച ഭീകരരില്‍ മൂന്നുപേരെ വധിച്ചു. പുലര്‍ച്ചെ നാലരയ്ക്ക് തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഒന്നില്‍കൂടുതല്‍ ഭീകരര്‍ ഇപ്പോഴും ക്യാംപിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് വിലയിരുത്തില്‍. ഏറ്റുമുട്ടലില്‍ ഒരു ജവാന് കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ക്യാംപിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കില്‍ കടന്നുകയറിയ ഭീകരരെ സൈനികര്‍ വളഞ്ഞുവച്ചിരിക്കുകയാണ്. ചാവേറാക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരാക്രമണത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ശ്രീനഗര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.
Advertisement