തെലങ്കാനയില്‍ കനത്തമഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഏഴുമരണം. ഹൈദരാബാദിലെ ബന്ജാര ഹില്‍സില്‍ മതിലിടിഞ്ഞുവീണ് അച്ഛനും മകനും മരിച്ചു. നഗരത്തിലെ മുര്‍ഗി ചൗക്കില്‍ ഓട്ടോറിക്ഷ പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി ഡ്രൈവര്‍ മരിച്ചു. സംഗറെഡ്ഡി ജില്ലയില്‍ ഇടിമിന്നലേറ്റ് അമ്മയും മകനും മരിച്ചു. ഇന്നലെ രാത്രി മുതല്‍ നിര്‍ത്താതെ പെയ്ത മഴ ജനജീവിതം സ്തംഭിപ്പിച്ചു. ഹൈദരാബാദ്, സംഗറെഡ്ഡി, മേദക്ക് തുടങ്ങി ഏഴുജില്ലകളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു. പാളത്തില്‍ വെള്ളം കയറിയതുകാരണം ഏറെനേരം ട്രെയിനുകള്‍ ഓടിയില്ല. ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
Advertisement