നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യപേക്ഷയില് ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം. അന്വേഷണസംഘം വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ജാമ്യാപേക്ഷയില്‍ വിധിപറയുന്നത്. അന്വേഷണം അവസാനഘട്ടത്തിലായതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചത്. ദിലീപ് റിമാന്‍ഡിലായിട്ട് 85 ദിവസമെത്തുമ്പോഴാണ് ജാമ്യാപേക്ഷയില്‍ വിധിവരുന്നത്. മുന്‍പ് ദിലീപ് നല്കിയ രണ്ട്യ ജാമ്യാപേക്ഷകളും ഹൈക്കോടതി തള്ളിയിരുന്നു.
Advertisement