വേങ്ങര തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചു പറയുമ്പോൾ തന്നോട് ഹരിപ്പാട് രാജി വയ്ക്കാൻ കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെടുന്നത് ബാലിശമാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മനോരമ ന്യൂസിനോട്. വേങ്ങര സംസ്ഥാന സർക്കാർ ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് പറയാൻ കോടിയേരിക്ക് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹരിപ്പാട് എന്ന് തിരഞ്ഞെടുപ്പ് നടത്തിയാലും ഭൂരിപക്ഷത്തോടെ ജയിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ നാലു വട്ടം മൽസരിച്ചപ്പോഴും തനിക്ക് ഭൂരിപക്ഷം കൂടിക്കൂടി വരികയാണ്. എന്നാൽ വേങ്ങരയിൽ സ്വന്തം സ്ഥാനാർഥി ജയിക്കുമെന്ന് പോലും പറയാനുളള ധൈര്യം സി.പി.എം സംസ്ഥാന സെക്രട്ടറിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ ഭരണത്തിലെ വീഴ്ചകൾ വേങ്ങരയിൽ കെ.എൻ.എ ഖാദറിന് വലിയ ഭൂരിപക്ഷം നൽകുമെന്നും അദ്ദേഹം പറഞ്ഞു.