കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പാത നാളെ നാടിന് സമര്‍പ്പിക്കും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ മഹാരാജാസ് കോളജ് മൈതാനം വരെയുളള പാതയില്‍ യാത്ര ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് രണ്ടാം ഘട്ട മെട്രോ പാത ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ പത്തരയ്ക്ക് ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയം െമട്രോ സ്റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന് മെട്രോയുടെ രണ്ടാം ഘട്ട യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് പുരിയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മെട്രോയില്‍ ഒന്നിച്ച് യാത്ര ചെയ്ത ശേഷം എറണാകുളം ടൗണ്ഹാളിലാവും ഉദ്ഘാടനം.
ഉദ്ഘാടനത്തിനു മുന്നോടിയായുളള അന്തിമ ഘട്ട മിനുക്കുപണികള്‍ സ്റ്റേഷനുകളില്‍ പുരോഗമിക്കുകയാണ്. പൊലീസിന്റെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയായി. ഉദ്ഘാടനത്തിനു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ പുതിയ പാതയില്‍ സര്‍വീസ് തുടങ്ങും. ഉച്ചയ്ക്ക് രണ്ടു മണി വരെ യാത്രയ്ക്കെത്തുന്നവരുടെ കാരിക്കേച്ചര്‍ സൗജന്യമായി വരച്ചു നല്‍കാനുളള സൗകര്യവും െകഎംആര്എല് ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
അതേസമയം നഗരഹൃദയത്തിലേക്ക് െമട്രോ എത്തുന്നതിന് മുന്നോടിയായി കൊച്ചി െമട്രോ റയിലും പ്രമുഖ റണ്ണിങ് ക്ളബ്ബായ സോള്‍സ് ഒാഫ് കൊച്ചിനുംചേര്ന്ന് മെട്രോ ഗ്രീന്‍ റണ്‍ സംഘടിപ്പിച്ചു. ദര്‍ബാര്‍ ഹോള്‍ മൈതാനത്ത് കൊച്ചി മേയര്‍ സൗമിനി ജെയിന് മെട്രോ ഗ്രീന്‍ റണ്‍ ഫ്ളാഗ് ഒാഫ് ചെയ്തു. കെ.എം.ആര്.എല്‍ എം.ഡി ഏലിയാസ് ജോര്‍ജും മെട്രോ ഗ്രീന്‍ റണ്ണില്‍ പങ്കെടുക്കുന്നുണ്ട്.