ആര്‍എസ്എസിന് കേരളത്തെ കീഴ്പ്പെടുത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വന്തം അജണ്ട നടപ്പാകില്ലെന്ന തിരിച്ചറിവിന്റെ നിരാശയിലാണ് ആര്‍എസ്എസ് നേതാക്കളും കേന്ദ്രമന്ത്രിമാരും കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി സംസാരിക്കരുത്. അമിത് ഷാ കണ്ണൂരില്‍ പദയാത്ര നടത്തുമ്പോള്‍ അവിടെ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതെങ്ങനെയെന്ന് നാട്ടുകാരോട് അന്വേഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
Advertisement