മലയാള മനോരമയുടെ മുറ്റത്ത് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ അക്ഷരലോകത്തിന്റെ ആദ്യവാതിൽ കടന്നു. അറിവിന്റെ അകനിറവുള്ള ഗുരുക്കന്മാർ പുതുതലമുറയെ കൈപിടിച്ച് നയിച്ചു. കേരളത്തിലെ എല്ലായൂണിറ്റുകളിലും രാവിലെ ആറരമുതൽ എഴുത്തിനിരുത്തൽ ചടങ്ങുകൾ തുടങ്ങി. കോട്ടയം യൂണിറ്റില്‍ മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യുവും പത്തു ഗുരുക്കന്മാരും ചേര്‍ന്ന് തിരിതെളിയിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, യൂണിറ്റുകളിലും ദുബായിലും കുരുന്നുകൾ അക്ഷരമധുരം നുണഞ്ഞു.
Advertisement