E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ഏതു പാതിരായ്ക്കും കയ്യെത്തുംദൂരെ സഹായം; മൊബൈല്‍ ആപ്പുമായി പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kerala-police-app
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജനങ്ങളുമായി കൂടുതൽ അടുക്കാനും എത്രയും പെട്ടെന്നു സഹായം ലഭ്യമാക്കാനും തയാറായി പൊലീസ്. വാർത്തകളും പൊതുവിവരങ്ങളും അടിയന്തര സഹായവും ഇനി മൊബൈല്‍ ഫോണിൽ ലഭ്യമാകും. ഇതിനായി കേരള പൊലീസ് രൂപം നല്‍കിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നു. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറിൽ നിന്നും ഐട്യൂൺസ് ആപ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

പൊലീസ് സംബന്ധിയായ പൊതുവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ‘രക്ഷ’ എന്ന പേരിലുള്ള ആപ്. സ്റ്റേഷന്‍ ഹൗസ് ഓഫിസർമാര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുള്ളവരുടെ ഫോണ്‍ നമ്പരുകള്‍, വിവിധ യൂണിറ്റുകളിലെ ഫോണ്‍ നമ്പരുകള്‍ ഉള്‍പ്പെടെയുള്ള ഡയറക്ടറി ഇതില്‍ ലഭിക്കും. എല്ലാ പൊലീസ് ഓഫിസുകളിലേക്കും ബന്ധപ്പെടാം. നടപടിക്രമങ്ങള്‍ സംബന്ധിച്ച സംശയനിവാരണവും നടത്താം. 

എമര്‍ജന്‍സി ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍, സ്ത്രീ സുരക്ഷാ നിര്‍ദേശങ്ങള്‍, പൊലീസ് വാര്‍ത്തകളും അറിയിപ്പുകളും, ഗതാഗതസുരക്ഷാ നിര്‍ദേശങ്ങള്‍, ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടങ്ങിയവയും ലഭിക്കും. പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ സ്റ്റാറ്റസ്, എഫ്ഐആര്‍ ഡൗണ്‍ലോഡ് ചെയ്യല്‍, പെറ്റിഷന്റെ നിലവിലുള്ള സ്ഥിതി മനസ്സിലാക്കല്‍ തുടങ്ങി വെബ്‌സൈറ്റില്‍ ലഭ്യമായ ഇ-സര്‍വീസുകളിലേക്കുള്ള ലിങ്കുകളും ‘രക്ഷ’യിൽ ലഭ്യമാണ്. 

സിറ്റിസണ്‍ സേഫ്ടി

അടിയന്തര സാഹചര്യങ്ങളിലും ഒറ്റപ്പെട്ട യാത്രാവേളകളിലും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ആപ്ലിക്കേഷനാണ് സിറ്റിസണ്‍ സേഫ്ടി. ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രയോജനപ്രദം. യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഫോട്ടോ, റജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കാനാകും. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന റൂട്ടും ഇതുവഴി ബന്ധുക്കള്‍ക്കു കൈമാറാം. 

അടിയന്തര നമ്പരുകളിലേക്കു സന്ദേശം അയയ്ക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ആപത്ഘട്ടങ്ങളില്‍ നമ്പര്‍ ഡയല്‍ ചെയ്യാതെതന്നെ ഇതിലുള്ള പാനിക് ബട്ടണ്‍ അമര്‍ത്തുന്നതുവഴി സന്ദേശം കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന തരത്തിലാണ് പ്രവർത്തനം. ഹോംസ്‌ക്രീനിലെ 'കോള്‍' ബട്ടണില്‍ അമര്‍ത്തിപ്പിടിച്ചാല്‍ സൗജന്യ നമ്പരുകളിലേക്കും വിളിക്കാനാകും. 

ട്രാഫിക് ഗുരു

സുരക്ഷിത ഡ്രൈവിങ്ങിനുള്ള ഗെയിം ആപ്ലിക്കേഷനാണ് ട്രാഫിക് ഗുരു. ട്രാഫിക് നിയമങ്ങള്‍ മനസ്സിലാക്കുന്നതിനും അവ പാലിക്കുന്നതിനുള്ള രീതികള്‍ അറിയുന്നതിനും സഹായകമാണ്. ഡ്രൈവിങ്ങിനിടയില്‍ നേരിടേണ്ടിവരുന്ന 'ബംബര്‍-ടു-ബംബര്‍ ട്രാഫിക്', 'ലൈന്‍ ഡിസിപ്ലിന്‍', 'ഓവര്‍ടേക്കിങ്', 'സ്പീഡ് കൺട്രോള്‍', 'പാര്‍ക്കിങ്' എന്നിവ വളരെ സുരക്ഷിതമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുതരും. മികച്ച ഗ്രാഫിക്‌സും ശബ്ദവുമുള്ള ഈ ഗെയിമിലൂടെ യഥാർഥ ഡ്രൈവിങ് അനുഭവമാണ് ലഭിക്കുക. 

ഇപ്പോൾ നില്‍ക്കുന്നത് എതു സ്റ്റേഷന്‍ പരിധിയിലാണെന്ന് അറിയുന്നതിനും ഓരോ പ്രദേശത്തെയും സ്റ്റേഷനുകള്‍ കണ്ടെത്തുന്നതിനും ജിപിഎസ് മുഖേന വഴി മനസിലാക്കാനുമുള്ള മൊബൈല്‍ ആപ്പാണ് ‘നോ യുവർ ജൂറിസ്ഡിക്‌ഷൻ’. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഓരോരുത്തരും നില്‍ക്കുന്ന സ്ഥലം കൃത്യമായി അറിയുന്നതിനും സംവിധാനമുണ്ട്. 

ഉചിതമായ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തി  ആപ്പുകൾ അന്തിമരൂപത്തില്‍ ഉടൻ പുറത്തിറക്കും. അഭിപ്രായങ്ങൾ info.pol@kerala.gov.in, sppcc.pol@kerala.gov.in, sapcc.pol@kerala.gov.in എന്നീ ഇ-മെയിലുകളിലേക്ക് അയക്കാം.