തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ ഒരു പ്രതികൂടി പിടിയിൽ. മർദനത്തിൽ പങ്കെടുത്ത ശ്രീക്കുട്ടൻ എന്ന ശ്രീജിത്താണ് പിടിയിലായത്. ഒരാഴ്ചയായി ഒളിവിൽ കഴിഞ്ഞ ശ്രീജിത്തിനെ ആറ്റിങ്ങൽ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ മുടപുരം ഈച്ചരാംവിള സ്വദേശി അനന്തു അടക്കം നാല് പ്രതികൾ നേരത്തെ പിടിയിലായിരുന്നു. 13 ാം തീയതി ചിറയിൻകീഴ് മുടപുരം കവലയിൽ നാട്ടുകാർ നോക്കിനിൽക്കെ സുധീർ എന്ന യുവാവിനെയാണ് ഇവർ ചേർന്ന് തല്ലിച്ചതച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയായിരുന്നു പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയത്.
Advertisement