നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന്റെ റിമാൻഡ് അടുത്ത മാസം 12 വരെ നീട്ടി. അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വീഡിയോ കോൺഫറൻസിങ് വഴിയാണ് റിമാൻഡ് നീട്ടിയത്. ദിലീപിന്റെ മൂന്നാം ജാമ്യാപേക്ഷയിലുള്ള വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇതിൽ അടുത്തദിവസങ്ങളില്‍ വിധിയുണ്ടായേക്കും. അതേസമയം കേസിൽ അടുത്ത മാസം 7 ന് കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
Advertisement