ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 27പോയൻറ് താഴ്ന്ന് മുപ്പത്തിയോരായിരത്തി അറുന്നൂറിലും, ദേശിയസൂചികയായ നിഫ്റ്റി ഒരുപോയൻറ് കുറഞ്ഞ് 9871ലും വ്യാപാരംനിർത്തി. ഓഎൻജിസി, ടാറ്റാസ്റ്റീൽ, ആക്സിസ്ബാങ്ക് തുടങ്ങിയകമ്പനികൾ നേട്ടമുണ്ടാക്കി.
ടിസിഎസ്, ഭാരതിഎയർടെൽ, ബിപിസിഎൽ കമ്പനികളാണ് നഷ്ടംനേരിട്ടത്. രാജ്യാന്തരവിപണിയുടെ ചുവടുപിടിച്ച് ഏഷ്യൻമാർക്കറ്റിൽ അനുഭവപ്പെടുന്ന നഷ്ടമാണ് ബിഎസ്ഇയിലും പ്രതിഫലിക്കുന്നത്. അതേസമയം, രാജ്യാന്തരവിപണിയിൽ രൂപയുടെമൂല്യം ഇടിയുകയാണ്. ഡോളറിനെതിരെ 28പൈസ താഴ്ന്ന് 65രൂപ 40പൈസയാണ് വിനിമയമൂല്യം. ക്രൂഡ്ഓയിൽ വിലവർധനയും, യുഎസ് ഫെഡറൽറിസർവ് പലിശകൂട്ടാനുള്ള നീക്കവുമാണ് രൂപയെ പിന്നോട്ടടിക്കുന്നത്.