ആരോപണങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാരിനെ കര്‍മ്മപഥത്തില്‍ നിന്ന് വഴിതിരിച്ചുവിടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരുടെ ക്ഷേമത്തിന് പ്രധാന്യം നൽകുന്നതാണ് സർക്കാരിന്റെ നയങ്ങളെന്നും ജനങ്ങൾ എല്ലാം മനസിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ പറഞ്ഞു. ദക്ഷിണേഷ്യയിലെ കമ്മ്യൂണിസ്റ്റ്,ഇടതുപാർട്ടികളുടെ സമ്മേളനത്തിന് സമാപനംകുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
Advertisement