സ്വന്തം മണ്ഡലമായ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശുചിത്വപദ്ധതിക്ക് തുടക്കുമിട്ടു. സഹറാന്‍പുരിലെ ഗ്രാമത്തില്‍ ശുചിമുറി നിര്‍മാണത്തില്‍ പങ്കെടുത്തായിരുന്നു ഉദ്ഘാടനം. തുടര്‍ന്ന് പശു ആരോഗ്യമേള സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇവിടെ കര്‍ഷകരെ അഭിസംബോധന ചെയ്യും. യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷക കടാശ്വാസ പദ്ധതിയുടെ ആനുകൂല്യവിതരണവും പ്രധാനമന്ത്രി നിര്‍വഹിക്കും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി വാരാണസിക്കായി 1000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇന്നലെ തുടക്കമിട്ടിരുന്നു.
Advertisement