കോഴിക്കോട് എന്‍.ഐ.ടിയില്‍ എം.ടെക് ഒന്നാംവര്‍ഷ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം സ്വദേശി അരുണ്‍ കൃഷ്ണന് ആണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. രാവിലെ പതിനൊന്നുമണിയോടെയാണ് ഹോസ്റ്റലിലെ നാലാംനിലയിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കെ.എം.സി.ടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജൂണ്‍ 28നാണ് അരുണ്‍ കോളജില്‍ പ്രവേശനം നേടിയത്. രണ്ട് മാസം മുന്‍പ് ഇതേ ഹോസ്റ്റലില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും ആത്മഹത്യ ചെയ്തിരുന്നു.
Advertisement