പീഡനക്കേസിൽ സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ബോളിവുഡ് നിർമാതാവ് കരിം മൊറാനി കീഴടങ്ങി. ഹൈദരാബാദ് ഹയാത് നഗർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് മൊറാനി കീഴടങ്ങിയത്. വിവാഹ വാഗ്ദാനം നൽകി പലതവണ തന്നെ പീഡിപ്പിച്ചു എന്ന് ഡൽഹി സ്വദേശിയായ യുവതിയാണ് മൊറാനിക്കെതിരെ പരാതി നൽകിയത്. സിനിമയിൽ അഭിനയിക്കാൻ അവസരം തേടിയെത്തിയപ്പോയായിരുന്നു പീഡനം എന്നാണ് ആരോപണം. ലഹരി മരുന്ന് നൽകി നഗ്ന ചിത്രങ്ങൾ എടുത്തു ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. റാ വൺ, ചെന്നൈ എക്സ്പ്രസ്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് കരിം മൊറാനി
Advertisement