ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ആര്.എസ് പുര മേഖലയില്‍ പാക് റെഞ്ചേഴ്സ് നടത്തിയ ഷെല്ലാക്രമണത്തിലും വെടിവയ്പിലും രണ്ട് ബി.എസ്.എഫ് ജവാന്മാര് ഉള്‍പെടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. ശക്തമായ തിരിച്ചടി നല്‍കുന്നതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. തുടര്‍ച്ചയായുളള ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആര്.എസ്.പുര, അര്‍ണിയ മേഖലകളില്‍ നിന്ന് ആയിരത്തോളം നാട്ടുകാരെ സൈന്യം മാറ്റിപാര്‍പ്പിച്ചു.
Advertisement